| |
സുവിശേഷം ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാള്‍ക്ക് എന്തു സംഭവിക്കും?
ചോദ്യം: സുവിശേഷം ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാള്‍ക്ക് എന്തു സംഭവിക്കും?
ഉത്തരം:
തന്നെപ്പറ്റി കേട്ടിരുന്നാലും ഇല്ലെങ്കിലും, സകല മനുഷരും ദൈവസന്നിധിയില്‍ കണക്കു കൊടുക്കേണ്ടവരാണ് എന്ന് വേദപുസ്തകം പറയുന്നു. പരണകൃതിയിലും (റോമ.1:20) മനുഷ ഹൃദയങ്ങളിലും (സഭാ.3:11) ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് വേദപുസ്തകം വ്യക്തമാക്കുന്നു. എന്നാല്‍ മനുഷഹൃദയത്തില് പാപം കുടികൊള്ളുന്നതുകൊണ്ട് നാമെല്ലാം ഈ അറിവിനെ നിരസ്സിക്കയും ദൈവത്തിനെതിരായി വര്‍ത്തിക്കയും ചെയ്യുനനുി എന്നതാണ് യഥാര്‍ത്ഥ പ്രശ്നം (റോമ. 1:21-23). ദൈവത്തിന്റെ കൃപ ഇല്ലായിരുന്നു എങ്കില്‍, ദൈവമില്ലാത്ത ജീവിതം പ്രയോജന രഹിതവും കുഴപ്പം നിറഞ്ഞതും ആയിരിക്കുമെന്ന് മനസ്സിലാക്കത്തക്കവണ്ണം ദൈവം നമ്മെ നമ്മുടെ ഹൃദയത്തിന്റെ പാപവികാരങ്ങള്‍ക്ക് ഏല്‍പിക്കുമായിരുന്നു. അവനെ തുടര്‍ന്നു തിരസ്കരിക്കുന്നവരെ അവന്‍ അങ്ങനെ തന്നെ ചെയ്യുമെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു റോമ.1:24-32).
വാസ്തവം പറഞ്ഞാല്‍ ചിലര്‍ ദൈവത്തെപ്പറ്റി കേട്ടിട്ടില്ല എന്നതിനേക്കാള്‍, അവര്‍ കേട്ടതും പ്രകൃതിയില്‍ നിന്ന് മനസ്സിലാക്കിയതും ആയ ദൈവീക വെളിപ്പാടിനെ അവര്‍ സ്വീകരിച്ചില്ല എന്നതാണ് പ്രശ്നം. ആവര്‍ത്തനം 4:29 ഇങ്ങനെ പറയുന്നു. "എങ്കിലും അവിടെ നിന്റെ ദൈവമായ യഹോവയെ നീ തിരകയും, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ അന്വേഷിക്കയും ചെയ്താല്‍ അവനെ കണ്ടെത്തും". ഈ വാക്യം ഒരു പ്രധാന സത്യം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തെ സത്യസന്ധമായി അന്വേഷിക്കുന്നവര്‍ എല്ലാവരും അവനെ കണ്ടെത്തും എന്നതാണ് ആ സത്യം. ഒരുവന്‍ ദൈവത്തെ കാണണമെനന്ത വാസ്തവത്തില്‍ ആഗ്രഹിച്ചാല്‍ ദൈവം അവന് തന്നെത്താന്‍ വെളിപ്പെടുത്തും എന്നതില്‍ അല്‍പം പോലും സംശയമില്ല.
എന്നാല്‍ "ദൈവത്തെ അന്വേഷിക്കുന്നവര്‍ ആരുമില്ല" (റോമ.3:11) എന്നതാണ് പ്രശ്നം. തങ്ങള്‍ക്ക് പ്രകൃതിയില്‍ നിന്നും, തങ്ങളുടെ മനസ്സക്ഷിയില്‍ നിന്നും ലഭിച്ചിരിക്കുന്ന വെളിപ്പാടിനെ അവര്‍ മറുതലിച്ച് അവരവര്‍ ഉണ്ടാക്കിയ ദൈവങ്ങളെ അവര്‍ നമസ്കരിക്കുകയാണ് പതിവ്. ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടില്ലാത്തവരെ ദൈവം ശിക്ഷിക്കുമോ എന്ന ചോദ്യത്തിന് വാസ്തവത്തില്‍ പ്രസക്തി ഇല്ല. അവരവര്‍ക്ക് ലഭിച്ച വെളിച്ചത്തിനടിസ്ഥാനത്തില്‍ മാത്രമേ ദൈവം ഓരോരുത്തരേയും ശിക്ഷ വിധിക്കയുള്ളൂ. അവരവര്‍ക്ക് ലഭിച്ചിരിക്കുന്ന വെളിപ്പാടിനെ തിരസ്കരിക്കുന്നവര്‍ക്കു മാത്രമേ നരക ശിക്ഷ ദൈവം കൊടുക്കയുള്ളൂ.
സുവിശേഷം ഒരിക്കലും കേള്‍ക്കാത്തവര്‍ക്ക് എന്തു സംഭവിക്കും എന്ന് വാദപ്രതിവാദം നടത്തുന്നതിനു പകരം രക്ഷിക്കപ്പെട്ടവര്‍ എന്ന നിലയ്ക്ക് നാം എത്രയും വേഗത്തില്‍ എല്ലാവര്‍ക്കും സുവിശേഷം അറിയിക്കുക എന്ന വേലയില്‍ ഏര്‍പ്പെടുകയാണ് ചെയ്യേണ്ടത്. സകല ജാതികളോടും സുവിശേഷം അറിയിക്കുവാനാണ് നമ്മുക്ക് കല്‍പന ലഭിച്ചിരിക്കുന്നത് (മത്താ.28:19-20: അപ്പൊ.1:8). പ്രകൃതിയിലും മനസ്സാക്ഷിയിലും അവര്‍ക്കു ലഭിച്ചിരിക്കുന്ന വെളിച്ചത്തെ അവര്‍ മറുതലിക്കുവാന്‍ കൂടുതല്‍ സാദ്ധ്യത ഉള്ളതുകൊണ്ട് ക്രിസ്തുവില്‍ കൂടെ മാനവരാശിക്കു വേണ്ടി ദൈവം ചെയ്തു തീര്‍ത്തിരിക്കുന്ന രക്ഷണ്യ വേലയുടെ സുവിശേഷ സന്ദേശം എല്ലാവരേയും എങ്ങനെയെങ്കിലും എത്രയും വേഗം അറിയിക്കുവാന്‍ നാം ബദ്ധപ്പെടേണ്ടതാണ്. ക്രിസ്തുവില്‍ കൂടെ പാഞ്ഞൊഴുകിയ ദൈവകൃപയുടെ സുവിശേഷം ഒരാള്‍ സ്വീകരിച്ചാലൊഴികെ പാപത്തില്‍ നിന്ന് വിമോചനം പ്രാപിച്ച് ദൈവമക്കള് ആയിത്തീരുകയും ദൈവമില്ലാത്ത നിത്യതയില്‍ നിന്ന് വിടുതല്‍ പ്രാപിക്കയും ചെയ്യുവാന്‍ കഴിയുകയുള്ളൂ.
മറിച്ച്, സുവിശേഷം കേട്ടിട്ടില്ലാത്തവരോട് ദൈവം കരുണ കാണിച്ച് അവരെ രക്ഷിക്കും എന്ന് ആരെങ്കിലും ചിന്തിച്ചാല്‍, അങ്ങനെയുള്ളവര്‍ വലിയ ഒരു ചിന്താക്കുഴപ്പത്തില്‍ ചെന്നു പെടും എന്നതില്‍ സംശയമില്ല. ഒരിക്കലും സുവിശേഷം കേട്ടിട്ടില്ലാത്തവര്‍ എല്ലാവരും രക്ഷിക്കപ്പെടും എങ്കില്‍ ആരോടും സുവിശേഷം അറിയിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം കേട്ടവര്‍ അതിനെ തിരസ്കരിച്ചാല്‍ അവര്‍ നരകത്തില്‍ പോകുമല്ലോ. അതു ശരി ആണെങ്കില്‍ സുവിശേഷം അറിയിക്കുക എന്നതായിരിക്കും നാം ചെയ്യുന്ന ഏറ്റവും വലിയ പ്രമാദം. ഒരിക്കലും അത് അങ്ങനെ അല്ല. സുവിശേഷം കേട്ടിട്ടില്ലാത്തവര്‍ ശിക്ഷാവിധിക്കു യോഗ്യരാണ് എന്നും ക്രിസ്തുവില്‍ കൂടെ അല്ലാതെ മര്‍ത്യനു രക്ഷാ മാര്‍ഗ്ഗം വേറില്ല എന്നും ആയ സത്യമാണ് സുവിശേഷം അറിയിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്, പ്രേരിപ്പിക്കേണടിത്.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
സുവിശേഷം ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാള്‍ക്ക് എന്തു സംഭവിക്കും?
|
|
|