സ്വയഭോഗം വേദാടിസ്ഥാനത്തില്‍ പാപമോ?
ചോദ്യം: സ്വയഭോഗം വേദാടിസ്ഥാനത്തില്‍ പാപമോ?
ഉത്തരം:
സ്വയഭോഗത്തെപ്പറ്റി വിശദീകരണമോ അതിനെപ്പറ്റി കൂടുതല്‍ വിവരങ്ങളോ ബൈബിള്‍ തരുന്നില്ല. സ്വയഭോഗത്തിലേക്ക് ഒരാളെ നയിക്കുന്ന ഘടകങ്ങളാണ് അതിനെ പാപമായി മാറ്റുന്നത്. ലൈംഗീക ഉത്തേജനവും, ലൈംഗീക ആസക്തിയുള്ള ചിന്തകളും, അശ്ലീല ചിത്രങ്ങളുമാണല്ലോ ഒരാളെ സ്വയഭോഗത്തിലേക്കു നയിക്കുന്നത്. ഈ വക കാര്യങ്ങളെയാണ് നാം കൈകാര്യം ചെയ്യാണ്ടത്. കാമാസക്തി, അശ്ലീല ചിത്രങ്ങള്‍ കാണുവാനുള്ള പ്രവണത, അന്യജഡമോഹം എന്നിവയെ ജയിച്ചാല്‍ സ്വയഭോഗത്തേയും അതിജീവിക്കാവുന്നതാണ്.
ദുര്‍നടപ്പും, അശുദ്ധിയും, അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറയുവാന്‍ പോലും അരുത് എന്ന് എഫേ. 5:3 പറയുന്നു. ഈ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വയഭോഗത്തിന്റെ സ്ഥാനം എവിടെയെന്ന് ഊഹിച്ചുകൊള്ളുക. നാം ചെയ്യുന്ന കാര്യം വേറൊരാളോട് അഭിമാനത്തോടുകൂടെ പറയുവാന്‍ കഴിയാത്തതാണെങ്കില്‍ അത് ഒരു പാപമായിരിക്കുവാനാണ് വഴി. മറ്റുള്ള ഒരാള്‍ നാം ചെയ്യുന്നത് കണ്ടുപിടിച്ചാല്‍ നാം അതേപ്പറ്റി ലജ്ജിക്കേണ്ടി വരുമെങ്കില്‍ അത് പാപം തന്നെ എന്ന് ഉറപ്പാക്കാം. നാം ചെയ്യുന്ന കാര്യം ദൈവസന്നിധിയില്‍ കൊണ്ടുവന്ന് ദൈവനാമ മഹത്വത്തിനു വേണ്ടി അതിനെ മാറ്റേണമേ എന്ന് ദൈവത്തോട് ആത്മാര്‍ത്ഥമായി പറയുവാന്‍ കഴിയുന്നില്ലെങ്കില്‍ അതും തെറ്റു തന്നെ. സ്വയഭോഗം നാലുപേരുടെ മുമ്പില്‍ അഭിമാനിക്കത്തക്കതോ അല്ലെങ്കില്‍ ദൈവത്തിന് നന്ദി കരേറ്റുവാന്‍ കഴിയുന്നതോ ആണെന്ന് തോന്നുന്നുല്ല.
നാം തിന്നുകയോ കുടിക്കുകയോ എന്തു ചെയ്താലും ദൈവനാമ മഹത്വത്തിനായി ചെയ്യണമെന്നാണ് ബൈബിള്‍ നിര്‍ദ്ദേശിക്കുന്നത് (1കൊരി.31). നാം ചെയ്യുന്ന കാര്യം ദൈവത്തിനു പ്രസാദമുള്ളതാണോ എന്ന് സംശയമുണ്ടെങ്കില്‍, അങ്ങനെയുള്ള കാര്യം ചെയ്യാതിരിക്കുന്നതാണ് നല്ലത്. സ്വയഭോഗി ദൈവത്തിനു പ്രസാദമുള്ള കാര്യമാണോ ചെയ്യുന്നതെന്ന് സംശയമുണ്ടെല്ലോ. "വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ" എന്ന് റോമ. 14:23 ല്‍ വായിക്കുന്നു. സ്വയഭോഗം വിശ്വാസത്തിന്റെ പ്രവര്‍ത്തിയായി കാണുവാന്‍ കഴിയുകയില്ലല്ലോ. മറക്കുവാന്‍ പാടില്ലാത്ത വേറൊരു സത്യം നമ്മുടെ ആത്മാക്കളെ മാത്രമല്ല നമ്മുടെ ശരീരങ്ങളേയും കര്‍ത്താവ് വിലകൊടുത്തു വാങ്ങിയിരിക്കുന്നു എന്നതാണ്. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരമെന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവര്‍ അല്ല എന്നും അറിയുന്നില്ലയോ. ആകയാല്‍ നിങ്ങളുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1കൊരി.6:19-20). നാം നമ്മുടെ ശരീരം കൊണ്ട് എവിടെ പോകുന്നു എന്നും എന്തു ചെയ്യുന്നു എന്നും തീരുമാനിക്കുന്നതിന് ഈ വലിയ സത്യം നമ്മെ സ്വാധീനിക്കേണ്ടതാണ്. സ്വയഭോഗം ദൈവത്തെ പ്രസാദിപ്പിക്കുന്നതല്ല, അതിന് ദുര്‍മാര്‍ഗ്ഗത്തിന്റേയും അശുദ്ധിയുടേതും പേരുള്ളതാണ്, ദൈവം നമ്മുടെ ശരീരത്തിന്റെ ഉടമസ്ഥന്‍ എന്ന സത്യത്തെ വിസ്മരിക്കുന്നതാണ്. ഈ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ സ്വയഭോഗം ദൈവം വെറുക്കുന്ന ഒരു പാപമായിട്ടല്ലാതെ വേദപുസ്തകത്തിന്റെ അടിസ്ഥനത്തില്‍ കാണുവാന്‍ കഴിയുകയില്ല.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
സ്വയഭോഗം വേദാടിസ്ഥാനത്തില്‍ പാപമോ?
|