വിവാഹിതരാകാത്ത ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നതിനെപ്പറ്റി എന്തു പറയുന്നു?
ചോദ്യം: വിവാഹിതരാകാത്ത ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നതിനെപ്പറ്റി എന്തു പറയുന്നു?
ഉത്തരം:
ഒരുമിച്ച് താമസിക്കുക എന്നു പറഞ്ഞാല്‍ അവര്‍ തമ്മില്‍ ലൈംഗീക ബന്ധം ഉണ്ട് എന്ന അര്‍ത്ഥത്തില്‍ ആണെങ്കില്‍ അത് ഒരിക്കലും ശരിയല്ല. അവിവാഹിതര്‍ തമ്മിലുള്ള ലൈംഗീക ബന്ധം മറ്റെല്ലാ അവിഹിത ലൈംഗീക ബന്ധങ്ങളെപ്പോലെ തന്നെ പാപമാണ് (അപ്പൊ.1:20;റോമ.1:29; 1കൊരി,5:1; 6:13,18;7:2; 10:8; 2കര്.12:21; ഗലാ.:5:19; കൊലൊ.3:5; 1തെസ്സ്.4:3; യൂദ.7). വേദപുസ്തകം അനുസരിച്ച് വിവാഹത്തിനു വെളിയിലെ എല്ലാ ലൈംഗീകതയും പാപമാണ്. മറ്റേതു ലൈംഗീക പാപങ്ങളെപ്പോലെ വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധവും പാപമാണ്. വിവാഹത്തിനു വെളിയിലെ യാതൊരു ലൈംഗീക ബന്ധവും വേദപുസ്തകം അനുവദിച്ചിട്ടില്ല.
ഒരുമിച്ച് താമസിക്കുക എന്നതുകൊണ്ട് ഒരേ വീട്ടില്‍ താമസിക്കുക എന്നാണ് അര്‍ത്ഥമെങ്കില്‍, അത് വേറൊരു വിഷയമാണ്. അധാര്‍മ്മീകമായി ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ഒരു സ്ത്രീയും ഒരു പുരുഷനും ഒരേ വീട്ടില്‍ താമസിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അത് തെറ്റിദ്ധരിക്കപ്പെടുവാന്‍ ഇടയുള്ളതു കൊണ്ട് അത് ഒഴിവാക്കേണ്ടതാണ് (എഫെ.5:3; 1തെസ്സ.5:22). മാത്രമല്ല അത് അധാര്‍മീക ജീവിതത്തിന് പ്രേരിപ്പിക്കുവാനും ഇടയുണ്ടല്ലോ. അധാര്‍മീകതയെ വിട്ട് ഓടുവാന്‍ ബൈബിള്‍ നമുക്ക് ബുദ്ധി ഉപദേശിക്കുന്നു. അധാര്‍മ്മികതയിലേക്ക് വഴുതുവാന്‍ ഇട കൊടുക്കുവാനും പാടില്ലാത്തതാണ് (1കൊരി.6:18). ഒരുമിച്ചു താമസിക്കുന്നവര്‍ ഒരുമിച്ച് കിടക്കയിലും ആയിരിക്കും എന്നത് സാധാരണയാണ്. ഒരു പക്ഷെ അങ്ങനെ അവര്‍ ചെയ്തില്ലെങ്കിലും അങ്ങനെയാണ് മറ്റുള്ളവര്‍ അതിനെ മനസ്സിലാക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇടര്‍ച്ച ഉണ്ടാകുമാറു ജീവിക്കുന്നതും വേദപുസ്തകം അനുവദിക്കുന്നില്ല (1കൊരി.10:24). നാം ചെയ്യുന്നതെല്ലാം ദൈവ നാമ മഹത്വത്തിനായി ചെയ്യുവാനാണ് കല്‍പന (1കൊരി.10:31). അവിവാഹിതര്‍ ഒരുമിച്ച് താമസിക്കുന്നത് ഒരിക്കലും ദൈവ നാമ മഹത്വത്തിനു കാരണമാകയില്ലല്ലോ. അതുകൊണ്ട് അവിവാഹിതരായ ദമ്പതിമാര്‍ ഒരിക്കലും ഒരുമിച്ചു താമസിക്കുവാന്‍ പാടുള്ളതല്ല.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
വിവാഹിതരാകാത്ത ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നതിനെപ്പറ്റി എന്തു പറയുന്നു?
|