ഏതൊക്കെയാണ് ഈ നാല് ആത്മീയ പ്രമാണങ്ങള്‍?
ചോദ്യം: ഏതൊക്കെയാണ് ഈ നാല് ആത്മീയ പ്രമാണങ്ങള്‍?
ഉത്തരം:
യേശുക്രിസ്തുവില്‍ കൂടി ലഭിക്കുന്ന സൌജന്യ രക്ഷയെപ്പറ്റി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുവാന്‍ ഉപയോഗിക്കുന്ന വഴിയാണ് ഈ നാല് ആത്മീയ പ്രമാണങ്ങള്‍. സുവിശേഷ സന്ദേശത്തെ നാലുഭാഗങ്ങളായി ലളിതമായി ക്രോഡീകരിച്ചിരിക്കുന്നതാണിത്.
അവയില്‍ ആദ്യത്തെ പ്രമാണം "ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെന്നും നിങ്ങള്‍ക്കായി ദൈവത്തിന് ഒരു അത്ഭുത പദ്ധതി ഉണ്ട്" എന്നുള്ളതുമാണ്. യോഹ.3:16 ഇങ്ങനെ പറയുന്നു. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു". യോഹ.10:10 ല്‍ യേശുകര്‍ത്താവ് ഭൂമിയില്‍ വന്നതിന്റെ കാരണം പറയുന്നു. "അവര്‍ക്ക് ജീവന്‍ ഉണ്ടാകുവാനും സ`മൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നത്". ദൈവ സ്നേഹത്തില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തിയിരിക്കുന്നത് എന്താണ്? സ`മൃദ്ധിയായ ജീവന്‍ അനുഭവിക്കുവാന്‍ കഴിയാതെ നമ്മെ തടുത്തു നിര്‍ത്തിയിരിക്കുന്നത് എന്താണ്?
ഇതു മനസ്സിലാക്കുവാന്‍ രണ്ടാമത്തെ ആത്മീയ പ്രമാണം നമ്മെ സഹായിക്കും. ആ രണ്ടാമത്തെ പ്രമാണം ഇതാണ്. "മാനവ വര്‍ഗം പാപത്താല്‍ മലിനീകരിക്കപ്പെട്ട് ദൈവത്തില്‍ നിന്ന് അകന്നിരിക്കുകയാണ്. അതുകൊണ്ട് നമുക്കായുള്ള ദൈവത്തിന്റെ അത്ഭുത പദ്ധതി നമുക്ക് മനസ്സിലാക്കുവാന്‍ കഴിയതെപോകുന്നു". റോമാ ലേഖനം 3:23 ഈ സത്യം നമുക്ക് വെളിപ്പെടുത്തി ത്തന്നിരിക്കുന്നു. "എല്ലാവരും പാപം ചെയ്ത് ദൈവ തേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നിരിക്കുനനുെ". റോമ.6:23 ല്‍ പാപത്തിന്റെ പരിണിത ഫലത്തെപ്പറ്റി "പാപത്തിന്റെ ശംബളം മരണമത്രേ" എന്ന് പറഞ്ഞിരിക്കുന്നു. ദൈവം മനുഷനെ സൃഷ്ടിച്ചത് മനുഷനോട് കൂടെ ഇരിക്കുവാനായാണ്. എന്നാല്‍ മനുഷന്‍ പാപം ചെയ്തതിന്റെ ഫലമായി അവന്‍ ദൈവത്തില്‍ നിന്ന് അകന്നുപോയി. നമുക്കായി ദൈവം ആഗ്രഹിച്ചിരുന്ന ആ ബന്ധം നാം തന്നെ നഷ്ടപ്പെടുത്തി. ഇതിന് എന്താണ് പരിഹാരം?
മൂന്നാമത്തെ ആത്മീയ പ്രമാണം ശ്രദ്ധിക്കുക. മാനവ പാപപരിഹാരത്തിനായി ദൈവം ഒരുക്കിയ ഒരേ മാര്‍ഗം കര്‍ത്താവായ യേശു ക്രിസ്തുവാണ്. ക്രിസ്തുവില്‍ കൂടെ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് നമുക്ക് ദൈവീക കൂട്ടായ്മയിലേക്ക് മടങ്ങാവുനന്താണ്. റോമ.5:8 ഇങ്ങനെ പറയുന്നു; "ക്രിസ്തുവോ, നാം പാപികളായിരിക്കുംബോള്‍ത്തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്ക് നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു". 1കൊരി.15:3-4 വാക്യങ്ങള്‍ രക്ഷിക്കപ്പെടെണമെങ്കില്‍ നാം എന്താണ് വിശ്വസിക്കേണ്ടതെന്ന് പറഞ്ഞിരിക്കുന്നു. "ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ട്, തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു..." താന്‍ മാത്രമാണ് ദൈവത്തിങ്കലേക്കുള്ള ഏക വഴി എന്ന് യേശുകര്‍ത്താവു തന്നെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. "ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാന്‍ മുഖന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" (യോഹ.14:6). ഈ അത്ഭുത സൌജന്യ രക്ഷ എനിക്കെങ്ങനെ സ്വന്തമാക്കാം?
നാലാമത്തെ ആത്മീയ പ്രമാണം "നം നമ്മുടെ വിശ്വാസം ക്രിസ്തുവില്‍ അര്‍പ്പിച്ചാല്‍ നമുക്ക് രക്ഷ സൌജന്യമായി ലഭിക്കയും നമ്മെപ്പറ്റിയുള്ള ദൈവത്തിന്റെ അത്ഭുത പദ്ധതികള്‍ നമുക്ക് മനസ്സിലാകയും ചെയ്യും" എന്നതാണ്. യോഹ. 1:12 പറയുന്നത് ശ്രദ്ധിക്കുക. "അവനെ കൈക്കൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു". "കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക; എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും" എന്ന് അപ്പൊ.പ്രവ.16:31 വ്യക്തമായി പറയുന്നു. രക്ഷിക്കപ്പെടുവാന്‍ ഒരേ ഒരു മാര്‍ഗം കര്‍ത്താവായ യേശുക്രിസ്തുവില്‍കൂടി മാത്രമാണ്. അത് ദൈവത്തിന്റെ കൃപയാല്‍ വിശ്വാസത്താല്‍ മാത്രം കരസ്ഥമാക്കാവുന്നതുമാണ് (എഫേ.2:8-9).
നിങ്ങല്‍ക്ക് യേശു കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച് നിത്യജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു ലളിത മാര്‍ഗം മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിന്റെ മുംബാകെ തെറ്റുകാരനാണെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശുകര്‍ത്താവ് എന്റെ പാപപരിഹാരാര്‍ത്ഥം ക്രൂശില്‍ മരിച്ചുയിര്‍ത്തെന്നും അവനിലുള്ള വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ പാപത്തെ വിട്ട് നിങ്കലേക്ക് തിരിയുന്നു. എന്നോട് ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.
ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
ഏതൊക്കെയാണ് ഈ നാല് ആത്മീയ പ്രമാണങ്ങള്‍?
|