നമ്മുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും സ്വര്‍ഗ്ഗത്തില്‍ വച്ച് കാണുവാന്‍ കഴിയുമോ?
ചോദ്യം: നമ്മുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും സ്വര്‍ഗ്ഗത്തില്‍ വച്ച് കാണുവാന്‍ കഴിയുമോ?
ഉത്തരം:
പലരും പറയുന്നത് അവര്‍ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ ആദ്യം ചെയ്യുന്നത് അവരുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും കണ്ടുപിടിക്കും എന്നാണ്. നിത്യതയില്‍ നമ്മുടെ സ്നേഹിതരേയും കുടുബ അംഗങ്ങളേയും കാണുവാനും അറിയുവാനും ഒക്കെ സാധിക്കുമെങ്കിലും, സ്വര്‍ഗ്ഗ്ത്തിലെ പ്രധാന വിഷയം അത് ആയിരിക്കുകയില്ല. ദൈവത്തിന്റെ ആളത്വത്തിലും സ്വര്‍ഗ്ഗത്തിന്റെ അത്ഭുതത്തിലും വിസ്മയപ്പെട്ട് ദൈവത്തെ ആരാധിക്കുന്നതില്‍ നാം വ്യാപൃതരായിരിക്കും. സ്നേഹിതരും കുടുംബ അംഗങ്ങളുമായുള്ള നമ്മുടെ കൂടിക്കാഴ്ചയില്‍ നമ്മുടെ പ്രധാന വിഷയം അവരില്‍ കൂടി നാം അനുഭവിച്ച ദൈവ കൃപയെപ്പറ്റിയും ദൈവസ്നേഹത്തെപ്പറ്റിയും ആയിരിക്കും. ഭൂമിയില്‍ നാം ആയിരിക്കുമ്പോള്‍ പരിചയമുള്ളവരുമൊത്ത് നാം സ്വര്‍ഗ്ഗത്തില്‍ എത്തിയ ശേഷം ദൈവസന്നിധിയില്‍ അവനെ സ്തുതിക്കുന്നത് നമ്മെ ആഹ്ലാദഭരിതരാക്കും.
നമുക്ക് ഭൂമിയില്‍ പരിചയം ഉള്ളവരെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ മനസ്സിലാക്കുവാന്‍ സാധിക്കുമോ എന്ന വിഷയത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു എന്ന് നോക്കാം. തന്റെ കൈക്കുഞ്ഞു മരിച്ചപ്പോല്‍ ദാവീദു പറഞ്ഞത് ശ്രദ്ധിക്കുക: "ഞാന്‍ അവന്റെ അടുക്കലേക്ക് പോകുമെന്നല്ലാതെ അവന് എങ്കലേക്ക് തിരിച്ചു വരികയില്ലല്ലോ" (2ശമു.12:23). മരിച്ചു പോയ കുഞ്ഞ് ഒരു കൈക്കുഞ്ഞായിരിന്നിട്ടുപോലും അവനെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ തിരിച്ചറിയുവാന്‍ കഴിയും എന്ന് ദാവീദ് വിശ്വസിച്ചു. ലൂക്കോ.16:19-31 വരെയുള്ള വാക്യങ്ങള്‍ അനുസരിച്ച് അബ്രഹാം, ലാസര്‍, ധനവാന് എന്നിവരെ അവരുടെ മരണശേഷവും വ്യക്തമായി തിരിച്ചറിയുവാന്‍ കഴിയുമല്ലൊ. മറുരൂപ മലയുടെ മുകളില്‍ പ്രത്യക്ഷരായ മോശെയേയും ഏലിയാവിനേയും ശിഷ്യന്മാര് തിരിച്ചറിഞ്ഞല്ലോ (മത്ത.17:3-4). ഈ ഉദ്ദാഹരണങ്ങളില്‍ നിന്ന് മരണശേഷവും ആളുകളെ തിരിച്ചറിയുവാന്‍ കഴിയും എന്ന് സത്യവേദപുസ്തകത്തില്‍ നിന്ന് മനസ്സിലാക്കാം.
നാം നമ്മുടെ കര്‍ത്താവിനെ കാണുമ്പോള്‍ അവന് ഇരിക്കുന്നതുപോലെ നാമും ആയിത്തീരും എന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (1 യോഹ.3:2). നമ്മുടെ ഭൌമീക ശരീരം ആദ്യത്തെ ആദാമിന്റെ ശരീരപ്രകൃതിയോട് ഒത്തിരിക്കുന്നതുപോലെ മരണശേഷം നമ്മുടെ ശരീരപ്രകൃതി രണ്ടാം ആദാമായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീര പ്രകൃതിപോലെ ആകും (1 കൊരി.15:47). "നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗ്ഗീയന്റെ പ്രതിമ ധരിക്കും. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തേയും ഈ മര്‍ത്യമായത് അമര്‍ത്യത്തേയും ധരിക്കേണം" (1കൊരി.15:49, 53). ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ അനേകര്‍ കണ്ടു മനസ്സിലാക്കി എന്ന് നാം വായിക്കുന്നു (യോഹ. 20:16, 20; 21:12; 1കൊരി.15:4-7). തേജസ്കരിക്കപ്പെട്ട തന്റെ ശരീരത്തില്‍ നമ്മുടെ കര്‍ത്താവിനെ കണ്ടു മനസ്സിലാക്കുവാന്‍ കഴിഞ്ഞെങ്കില്‍ നമ്മേയും നമ്മുടെ തേജസ്കരിക്കപ്പെട്ട ശരീരത്തില്‍ മനസ്സിലാക്കുവാന്‍ കഴിയണം. നമ്മുടെ സ്നേഹിതരേയും ബന്ധുമിത്രാദികളേയും അവരുടെ തേജസ്കരിക്കപ്പെട്ട ശരീരത്തില്‍ കന്ണ്ടു മനസ്സിലാക്കുവാന്‍ കഴിയുന്നത് വളെരെ അത്ഭുത വിഷയമായിരിക്കും. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ അത്ഭുതം നമ്മുടെ സൃഷ്ടാവിനെ അവന്റെ സകല മഹത്വത്തിലും കണ്ട് അവന്റെ മുമ്പില്‍ അവനെ നമ്മുടെ ബന്ധുമിത്രാദികളോടൊത്ത് ആരാധിക്കുവാന്‍ കഴിയും എന്നതാണ്.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
നമ്മുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും സ്വര്‍ഗ്ഗത്തില്‍ വച്ച് കാണുവാന്‍ കഴിയുമോ?
|