| |
ഭൂതബാധയെപ്പറ്റി ബൈബിള്‍ എന്താണ് പഠിപ്പിക്കുന്നത്? ഇന്നും ഭൂതബാധ ഉണ്ടാകുമോ? എന്താണ് അതിന്റെ ലക്ഷണങ്ങള്‍?
ചോദ്യം: ഭൂതബാധയെപ്പറ്റി ബൈബിള്‍ എന്താണ് പഠിപ്പിക്കുന്നത്? ഇന്നും ഭൂതബാധ ഉണ്ടാകുമോ? എന്താണ് അതിന്റെ ലക്ഷണങ്ങള്‍?
ഉത്തരം:
ഭൂതബാധയില്‍ അകപ്പെട്ടിട്ടുള്ള ചില ആളുകളെപ്പറ്റി വേദപുസ്തകത്തില്‍ പരാമര്‍ശം ഉണ്ട്. ഈ ഉദ്ദാഹരണങ്ങളില്‍ നിന്ന് ഭൂതബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും ഏതു സാഹചര്യത്തിലാണ് ഭൂതബാധ ഉണ്ടാകുന്നതെന്നും നമുക്ക് മനസ്സിലാക്കാം. ചില വേദഭാഗങ്ങള്‍ കുറിക്കുന്നു. മത്താ.9:32-33; 12:22;17:18; മര്‍ക്കോ.5:1-20;7:26-30; ലൂക്കോ.4:33-36; 22:3 അപ്പൊ.16:16-18. ഈ വേദഭാഗങ്ങള്‍ വായിച്ചാല്‍ ഭൂതബാധകൊണ്ട് ചിലര്‍ക്ക് ചന്ദ്രരോഗം, ഊനമുള്ള ശരീരാവസ്ഥ, കുരുടാക്കപ്പെട്ട കണ്ണുകള്‍ തുടങ്ങിയ ചില ശാരീരിക രോഗങ്ങള്‍ ഉണ്ടാകുന്നു എന്ന് കാണാവുന്നതാണ്. ചിലര്‍ തെറ്റു ചെയ്യുവാന്‍ പ്രേരിപ്പിക്കപ്പെടുന്നു എന്ന് കാണാം. അപ്പൊ.16:16-18 ല്‍ ഭൂതങ്ങള്‍ ബാധിച്ച അടിമപ്പെണ്ണിന് അവളുടെ അറിവിനെ വെല്ലുന്ന അറിവ് ഉണ്ടായിരുന്നതായി കാണാം. ലെഗ്യോന്‍ എന്നപേരോടുകൂടി അനവധി ഭൂതങ്ങള്‍ ബാധിച്ച മനുഷന് അസാധാരണ ശക്തി ഉള്ളവനായും ശവക്കോട്ടകളില്‍ താമസിക്കുന്നവനും ആയി കാണപ്പെട്ടു. ശൌല്‍ രാജാവ് യഹോവയാല്‍ ത്യജിക്കപ്പെട്ട ശേഷം ദുരാത്മാവ് അവനെ ബാധിച്ചപ്പോള്‍ അവന്‍ ഒരു വിഷാദരോഗി ആയിത്തീരുകയും ദാവീദിനെ കൊല്ലുവനുള്ള അസാധാരണ ആഗ്രഹത്തിന് അടിമ ആയിത്തീരുകയും ചെയ്തു (1 ശമു.16:14-15; 18:10-11: 19:9-10).
ഇങ്ങനെ വിവിധങ്ങളായ നിലകളില്‍ ആണ് ഭൂതബാധയുള്ളവരുടെ പെരുമാറ്റം എന്ന് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ എല്ലം തന്നെ വേറെ കാരണങ്ങളാലും ഉണ്ടാകാവുന്നതാണല്ലോ. അതുകൊണ്ട് ഇത്തരത്തില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉള്ള എല്ലാവരേയും ഭൂതം ബാധിച്ചതായി കണക്കാക്കുവാന്‍ പാടില്ലാത്തത് ആണ്. അതേ സമയം ഭൂതബാധ എന്ന പ്രശ്നത്തെപ്പറ്റി ആധുനീക തലമുറയ്ക്ക് വേണ്ടത്ര അറിവ് ഇല്ല എന്ന കാര്യം മറക്കയും അരുത്. അതുകൊണ്ട് ഇന്നും ഭൂതബാധ ഉണ്ടാകുവാനുള്ള സാദ്ധ്യത ഉണ്ടെന്നും അതിനെ സാധാരണ ഒരു രോഗമായി കണകകാെക്കുവാന് പാടില്ലാത്തതു ആണ് എന്നും നാം അറിഞ്ഞിരിക്കേണ്ടതാണ്.
ശാരീരികവും മാനസീകവുമായ ഇത്തരം വ്യത്യാസങ്ങള്‍ അല്ലാതെ ആത്മീയ ചിന്താഗതികളേയും ഭൂതബാധ അലങ്കോലപ്പെടുത്താറുണ്ട്. ക്ഷമിക്കുവാന്‍ ഉള്ള മനസ്സില്ലായ്ക (2കൊരി.2:10-11), ക്രിസ്തുവിന്റെ രക്ഷണ്യവേലയെകകെടതിരായി ദുരുപദേശങ്ങള്‍ പരത്തുക (2കൊരി.11:3-4, 13-14; 1തിമൊ.4:1-5; 1യോഹ.4:1-3) എന്നിവ ആണ് അവയില്‍ ചിലത്.
വിശ്വാസികളുടെ ജീവിതത്തിലും പിശാചുക്കള്‍ സ്വാധീനം ചെലുത്തുവാന്‍ സാദ്ധ്യത ഉണ്ട് എന്നതിന്റെ തെളിവാണ് പത്രോസിന്റെ ജീവിതം (മത്താ.16:23). എന്നാല്‍ പിശാചു ബാധിച്ച ഒരു വിശ്വാസിയെപ്പറ്റി വേദപുസ്തകത്തില്‍ എവിടെയും വായിക്കുന്നില്ല. വേദപഠിതാക്കളില്‍ മിക്കവരും കരുതുന്നത് ഒരു വിശ്വാസിയില്‍ ദൈവാത്മാവ് വാസമായിരിക്കുന്നതിനാല്‍ (2കൊരി.1:22; 5:4; 'കൊരി.6:'9) പിശാചിനാല്‍ ബാധിക്കപ്പെടുവാന്‍ ദൈവാത്മാവ് ഒരിക്കലും അനുവദിക്കുക ഇല്ല എന്നു തന്നെയാണ്.
ഏതു സാഹചര്യത്തിലാണ് പിശാച് ഒരാളെ ബാധിക്കുന്നത് എന്ന കാര്യം വ്യക്തമായി ബൈബിളില്‍ പറഞ്ഞിട്ടില്ല. യൂദയുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരു മാതൃക ആയി എടുക്കാമെങ്കില്‍, അവന്‍ തിന്മയ്ക്ക് തന്നെത്താന്‍ അടിമപ്പെടുത്തിയപ്പോള്‍ ആണ് പിശാച് അവനെ ബാധിച്ചത് എന്ന് കാണാവുന്നതാണ്(യോഹ.12:6). അതുകൊണ്ട് ഇങ്ങനെ ചിന്തിക്കാവുന്നതാണ്. ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള പാപജീവിതത്തിന് തന്നെത്താന്‍ അടിമപ്പെടുത്തിയാല്‍ പിശാചു അവനെ ബാധിക്കുവാന്‍ അവസരം ഒരുക്കുകുന്നു. മറ്റൊന്ന് മിഷനറിമാരുടെ അനുഭവത്തില്‍ നിന്ന് നമുക്കു മനസ്സിലാക്കാവുനനൊത് വിഗ്രഹാരാധനയും പ്രേതങ്ങളോടുള്ള ബന്ധപ്പെടലും പിശാചു ബാധയ്ക്ക് കളം ഒരുക്കുന്നു എന്നു തന്നെ ആണ്. വിഗ്രഹാരാധന ചെയ്യുന്നവര്‍ വാസ്ഥവത്തില്‍ പിശാചുക്കളെ ആണ് ആരാധിക്കുന്നത് എന്ന് സത്യവേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (ലേവ്യ.17:7; ആവ.32:17; സങ്കീ.106:37; 1കൊരി.10:20). അതുകൊണ്ട് വിഗ്രഹാരാധന പിശാചുബാധയ്ക്ക് കളം ഒരുക്കുന്നു എന്നതില്‍ അതിശയിക്കുവാന്‍ ഒന്നുമില്ലല്ലോ.
വേറൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ദൈവം അനുവദിക്കാത്ത യാതൊരു കാര്യവും സാത്താനോ അവന്റെ അനുയായികള്‍ക്കോ ഒരിക്കലും ചെയ്യുവാന്‍ സാധിക്കുകയില്ല എനനയതാണ് (ഇയ്യോ.1-2). അത് അങ്ങനെ ആയിരിക്കുന്നതുകൊണ്ട് പിശാചിന്റെ പ്രവര്‍ത്തികളും വാസ്തവത്തില്‍ ദൈവത്തിന്റെ കാര്യപരിപാടിയെ സാദ്ധ്യമാക്കുകയാണ് ചെയ്യുന്നത്. ഇതിന് നല്ല ഉദ്ദാഹരണം യൂദയുടെ ഒറ്റിക്കൊടുക്കല്‍ തന്നെയാണ്.
ചിലര്‍ പ്രേതങ്ങളോടും ഭൂതങ്ങളോടും അവിഹിത ബന്ധം പുലര്‍ത്തുവാന്‍ ശ്രമിക്കാറുണ്ട്. ഇത് വളരെ ബുദ്ധിഹീനവും വേദവിരുദ്ധവും ആയ കാര്യമാണ്. ദൈവം സര്‍വ്വാധികാരി ആയിരിക്കുന്നതു കൊണ്ട് നാം ദൈവത്തെ അനുകരിക്കുകയും ദൈവത്തിന്റെ സര്‍വായുധവര്‍ഗ്ഗം (എഫെ.6:10-18) ധരിക്കുകയും ചെയ്താല്‍ സാത്താനേയോ, അവന്റെ സേനകളേയോ, അല്ലെങ്കില്‍ ഭൂതപ്രേതാദികളേയോ ഒരിക്കലും ഭയപ്പെടേണ്ട ആവശ്യം ഇല്ല എന്നത് നിസ്തര്‍ക്കമാണ്.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
ഭൂതബാധയെപ്പറ്റി ബൈബിള്‍ എന്താണ് പഠിപ്പിക്കുന്നത്? ഇന്നും ഭൂതബാധ ഉണ്ടാകുമോ? എന്താണ് അതിന്റെ ലക്ഷണങ്ങള്‍?
|
|
|