| |
വേദപുസ്തകം അനുസരിച്ച് ഗര്‍ഭനിരോധനം ചെയ്യുന്നത് ശരിയാണോ? ഒരു ക്രിസ്തീയ വിശ്വാസി ജനന നിയന്ത്രണം ചെയ്യുന്നതിനെപ്പറ്റി എന്തു പറയുന്നു?
ചോദ്യം: വേദപുസ്തകം അനുസരിച്ച് ഗര്‍ഭനിരോധനം ചെയ്യുന്നത് ശരിയാണോ? ഒരു ക്രിസ്തീയ വിശ്വാസി ജനന നിയന്ത്രണം ചെയ്യുന്നതിനെപ്പറ്റി എന്തു പറയുന്നു?
ഉത്തരം:
സന്താനപുഷ്ടി ഉള്ളവരായി പെരുകി ഭൂമിയെ നിറയ്ക്കുവാനാണ് ദൈവം മനുഷനോട് കല്‍പിച്ചത് (ഉല്പ.1:28). മനുഷനെ ദൈവം കുടുംബത്തില്‍ ആക്കിയത് ദൈവഭക്തിയുള്ള തലമുറകളെ വാര്‍ത്തെടുക്കുവാന്‍ വേണ്ടിയാണ് (മലാ.2:15). ഖേദമെന്നു പറയട്ടെ, ഇന്നത്തെ തലമുറയില്‍ പലരും മക്കളെ ഒരു ശല്യമായോ അല്ലെങ്കില്‍ ഭാരമായോ കാണുന്നു. അവരുടെ സ്വാര്‍ത്ഥ സ്വഭാവത്തിനു തടസ്സമായും, അവരുടെ ജീവിത ദൌത്യം നിറവേറ്റുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നവരായും, അവരുടെ സാമ്പത്തീക മുന്നേറ്റത്തിന് വിഘാതമായും മക്കളെ കാണുന്നവരുണ്ട്. ഇത്തരം സ്വാര്‍ത്ഥ താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തി അനേകര്‍ ഇന്ന് ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങളെ അവലംബിക്കുന്നു.
സ്വാര്‍ത്ഥതയുടെ ഫലമായുള്ള ജനന നിയന്ത്രണത്തിനെതിരായി വേദപുസ്തകം പറയുന്നത് മക്കള്‍ ദൈവത്തിന്റെ ദാനമാണ് എന്നത്രേ (ഉല്പ.4:1;33:5). സങ്കീ. 127:3-5 വരെയുള്ള വാക്യങ്ങളില്‍ മക്കളെ സമ്പാദ്യമായി ചിത്രീകരിച്ചിരിക്കുന്നു. മക്കള്‍ ദൈവത്തിന്റെ അനുഗ്രഹമാണ് (ലൂക്കോ.1:42). വാര്‍ദ്ധക്യത്തിലെ കിരീടമാണ് മക്കള്‍ എന്ന് വായിക്കുന്നു (സദൃ.17:6). മച്ചികളെ ദൈവം പ്രസവിക്കുമാറാക്കുന്നു എന്ന് നാം വായിക്കുന്നു (സങ്കീ.113:9; ഉല്പ.29:1-3; 25:21-22; 30:1-2; 1ശമു.1:6-8; ലൂക്കോ.1:7,24,25). ദൈവമാണ് കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ ഉരുവാക്കുന്നത് എന്ന് കാണുന്നു (സങ്കീ.139:13-16). ജനിക്കുന്നതിനു മുമ്പ് ദൈവം കുഞ്ഞുങ്ങളെ അറിയുന്നവനാണ് എന്ന് നാം വായിക്കുന്നു (യെര.1:5; ഗലാ.1:15).
ഉല്പ.38 ആം അദ്ധ്യായത്തില്‍ ദൈവം വ്യക്തമായി ജനന നിയന്ത്രണത്തെ അധിക്ഷേപിക്കുന്നതായി നാം വായിക്കുന്നു. താമാറിനറെത ഭര്‍ത്താവ് ദുഷ്ടന് ആയിരുന്നതുകൊണ്ട് ദൈവം അവനെ മക്കളില്ലാത്തവനായി മരണത്തിന് അടിമയാക്കുന്നു. അവളെ അവന്റെ സഹോദരന്‍ ഭാര്യയായി കൊടുക്കപ്പെടുന്നു. ആവ.25:5-6 അനുസരിച്ച് ഒരുവന് മക്കളില്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ ദേവര ധര്‍മ്മം ഏറ്റെടുത്ത് മക്കളെ ജനിപ്പിക്കേണ്ട ചുമതലയുണ്ട്. അങ്ങനെ ജനിക്കുന്ന ആദ്യ സന്തതി വഴി മരിച്ചവന്റെ പേര്‍ നിലനിര്‍ത്തപ്പെടും എന്നതായിരുന്നു അന്നത്തെ ചട്ടം. എന്നാല്‍ താമാറിന്റെ രണ്ടാമത്തെ ഭര്‍ത്താവ് അവളെ പരിഗ്രഹിച്ചെങ്കിലും അവന്‍ അവന്റെ ബീജം നിലത്തു വീഴ്ത്തി കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് തടഞ്ഞു എന്ന് വായിക്കുന്നു. അവന്‍ അങ്ങനെ ചെയ്തത് അവന്റെ സ്വാര്‍ത്ഥ താല്പര്യത്തില് നിന്ന് ആയിരുന്നു. അവന്‍ അവളെ അവന്റെ ലൈംഗീക സുഖത്തിനു വേണ്ടി ഉപയോഗിച്ചെങ്കിലും, അവന്റെ കടമ നിര്‍വഹിക്കുവാന്‍ അവന്‍ തയ്യാറായില്ല. അവന്‍ ചെയ്തത് ദുഷ്ടത ആയിരുന്നതുകൊണ്ട് ദൈവം അവനെയും മരണത്തിനു അടിമയാക്കി എന്ന് നാം വായിക്കുന്നു (ഉല്പ.38:10). ഈ വേദഭാഗം ഉദ്ധരിച്ച് ദൈവം ജനന നിയന്ത്രണത്തിന് എതിരാണ് എന്ന് വാദിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഈ വേദഭാഗത്ത് ദൈവം വെറുക്കുന്നത് ജനന നിയന്ത്രണത്തിനു പുറകില്‍ പ്രവര്‍ത്തിച്ച സ്വാര്ദധകതയെയാണ്.
ദൈവം മക്കളെ കാണുന്നതുപോലെ നാമും മക്കളെ കാണേണ്ടതാണ്. ലോകത്തിന്റെ വീക്ഷണത്തിനു വിപരീതമാണ് ദൈവീക വീക്ഷണം എന്നത് മറക്കരുത്. ഇത്രയും പറഞ്ഞതില്‍ നിന്ന് ദൈവം ജനന നിയന്ത്രണത്തിന് എതിരാണ് എന്ന് ചിന്തിക്കുവാന്‍ പടില്ല. ഏതെങ്കിലും ഗര്‍ഭനിരോധന വഴികള്‍ ശരിയാണോ എന്നതിനേക്കാള്‍ അതിന്റെ പുറകിലെ ഉദ്ദേശ ശുദ്ധിയെയാണ് ദൈവം നോക്കുന്നത്. സ്വാര്‍ത്ഥതാല്‍പര്യങ്ങളെ സംരക്ഷിക്കുവാനാണ് ജനന നിയന്ത്രണ രീതികളെ സ്വീകരിക്കുന്നതെങ്കില്‍ അത് ഒരിക്കലും ശരിയല്ല. എന്നാല്‍ കുടുമ്പത്തിന്റെ ഭദ്രതയെക്കരുതി, അമ്മയുടേയും കുഞഞിനന്റേയും നന്മയെക്കരുതി അല്പകാലം ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഏതെങ്കിലും ഗര്‍ഭനിരോധന രീതികള്‍ അവലംബിക്കുന്നതില്‍ തെറ്റൊന്നുമില്ല. അത് അവരുടെ അവിശ്വാസത്തിന്റെ അടയാളമാണെങ്കില്‍ അതിനെ ദൈവം അംഗീകരിക്കും എന്ന് പറയുവാന്‍ നിര്‍വാഹവുമില്ല. ഉദ്ദേശശുദ്ധിയെയാണ് ദൈവം നോക്കുന്നത് എന്ന് മറക്കുവാന്‍ പാടില്ലത്തതാണ്.
മക്കള്‍ ഉണ്ടായിരിക്കുക എന്നത് ഒരു നല്ല കാര്യമായിട്ടാണ് വേദപുസ്തകം ചിത്രീകരിച്ചിരിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് മക്കള്‍ ഉണ്ടാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് ബൈബിള്‍ പറയുന്നു. മക്കള്‍ ഇല്ലാതിരിക്കുന്നതിനെ ശരിയില്ലാത്ത ഒരു കാര്യമായിട്ടാണ് വേദപുസ്തകം ചിത്രീകരിച്ചിരിക്കുന്നത്. വേദപുസ്തക കഥാപാത്രങ്ങള്‍ ആരും മക്കള്‍ വേണ്ട എന്ന് ഒരിക്കലും ചിന്തിച്ചിരുന്നവര്‍ അല്ല. എന്നാല്‍ ഒരിക്കലും ഗര്‍ഭനിരോധനത്തിന് ഒരു മാര്‍ഗ്ഗവും സ്വീകരിക്കുവാന്‍ പാടില്ല എന്ന് ബൈബിളില്‍ നിന്ന് സ്ഥാപിക്കുവാന്‍ കഴിയുകയില്ല. ഭാര്യാഭര്‍ത്താക്കന്‍മാര്‍ അവര്‍ക്ക് എത്ര മക്കള്‍ വേണമെന്നും എപ്പോള്‍ ഗര്‍ഭധാരണം തടയുവാന്‍ ഏതു രീതി ഉപയോഗിക്കണമെന്നും ഉള്ള കാര്യങ്ങള്‍ അവര്‍ ഒരുമിച്ച് ദൈവസന്നിധിയില്‍ തീരുമാനിക്കേണ്ട കാര്യങ്ങളാണ്.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
വേദപുസ്തകം അനുസരിച്ച് ഗര്‍ഭനിരോധനം ചെയ്യുന്നത് ശരിയാണോ? ഒരു ക്രിസ്തീയ വിശ്വാസി ജനന നിയന്ത്രണം ചെയ്യുന്നതിനെപ്പറ്റി എന്തു പറയുന്നു?
|
|
|