settings icon
share icon
ചോദ്യം

വളര്‍ത്തുമൃഗങ്ങൾ സ്വര്‍ഗ്ഗത്തിൽ പോകുമോ? മൃഗങ്ങള്‍ക്ക്‌ ആത്മാവുണ്ടോ?

ഉത്തരം


സ്വര്‍ഗ്ഗത്തിൽ മൃഗങ്ങൾ ഉണ്ടോ എന്നും മറ്റുമുള്ള വിഷയങ്ങളെപ്പറ്റി ബൈബിളില്‍ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ വേദപുസ്തകത്തിന്റെ പൊതുവായ തത്വങ്ങളുടെ അടിസ്താനത്തിൽ ഈ വിഷയത്തിന് അല്പം വ്യക്തത വരുത്തുവാൻ കഴിയും. മനുഷ്യര്‍ക്കുള്ളതുപോലെ മൃഗങ്ങള്‍ക്കും ഒരു ജീവശ്വാസം ഉണ്ട്‌ എന്ന്‌ ബൈബിൾ പറയുന്നു (ഉല്‍പത്തി.1:30; 2:7; 6:17; 7:15,22). മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പ്രധാന വ്യത്യാസം മനുഷ്യൻ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്‌ (ഉല്‍പത്തി.1:26-27). മൃഗങ്ങളെപ്പറ്റി അങ്ങനെ പറഞ്ഞിട്ടില്ല. അവ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവയല്ല. മനുഷ്യൻ ദൈവസാദൃശ്യത്തിലായതുകൊണ്ട്‌ മനുഷ്യൻ ഒരു ആത്മാവുണ്ട്‌, മനസ്സുണ്ട്‌, വികാരങ്ങളും തീരുമാന ശക്തിയുമുണ്ട്‌. എന്നു മാത്രമല്ല, മനുഷ്യൻ മരണശേഷം തുടര്‍ന്നു ജീവിക്കയും ചെയ്യുന്നു; അവന്റെ ആത്മാവ്‌ നിത്യാത്മാവാണ്‌. മൃഗങ്ങളുടെ ആത്മാവ്‌ (പ്രാണന്‍) അവയുടെ മരണത്തോടുകൂടി ഇല്ലാതാകയും ചെയ്യുന്നു.

ഈ തരുണത്തില്‍ മറ്റൊരു കാര്യം പറയേണ്ടത്‌ മൃഗങ്ങൾ ഉല്‍പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ ഭാഗമായിരുന്നു എന്നതാണ്‌ . ദൈവം മൃഗങ്ങളെ സൃഷ്ടിച്ച ശേഷം അത്‌ നല്ലത്‌ എന്ന്‌ കണ്ടു എന്നും വായിക്കുന്നു (ഉല്‍പത്തി.1:25). ആയതിനാൽ പുതിയ പുതിയ ഭൂമിയിൽ മൃഗങ്ങൾ കാണുകയില്ല എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. (വെളിപ്പാട്.22:1). കര്‍ത്താവിന്റെ ആയിരമാണ്ടു വാഴ്ചയില്‍ മൃഗങ്ങൾ കാണുവാൻ സാദ്ധ്യതകൾ ഏറെയാണ്. (യെശയ്യാവ്.6:11; 65:25). ഇപ്പോളുള്ള വളർത്ത് മൃഗങ്ങൾ തന്നെയാണോ അവിടെയും കാണുക എന്നത് നമുക്ക് തിട്ടപ്പെടുത്തി പറയുവാൻ കഴിയുകയില്ല. ഏതായാലും നാം സ്വര്‍ഗത്തിലെത്തുമ്പോൾ സകലവും ദൈവത്തിന്റെ ഇംഗിതപ്രകാരമായിരിക്കുമെന്നും അത്‌ എന്തായിരുന്നലും നമുക്കും പ്രീയമായിരിക്കും എന്നതിനും അല്‍പം പോലും സംശയമില്ല.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

വളര്‍ത്തുമൃഗങ്ങൾ സ്വര്‍ഗ്ഗത്തിൽ പോകുമോ? മൃഗങ്ങള്‍ക്ക്‌ ആത്മാവുണ്ടോ?
© Copyright Got Questions Ministries